കുമ്പളങ്ങ ജ്യൂസ് ദിവസവും കഴിച്ചാല്‍ സംഭവിക്കുന്ന മാറ്റം| Benefit of Ash Gourd| Health Tips Malayalam

0



കുമ്പളങ്ങ ജ്യൂസ് ദിവസവും കഴിച്ചാല്‍ സംഭവിക്കുന്ന മാറ്റം| Benefit of Ash Gourd| Health Tips Malayalam

പ്രതിരോധശേഷിയുടെ പ്രാധാന്യം നാള്‍ക്കുനാള്‍ കൂടിവരികയാണല്ലോ. അതുകൊണ്ടുതന്നെ അത്തരത്തിലുളള ഭക്ഷണശീലങ്ങളിലേക്കും പലരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്.

അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത പച്ചക്കറിയാണ് കുമ്പളങ്ങ. നിസ്സാരമെന്ന് തോന്നാമെങ്കിലും നിരവധി പോഷഗുണങ്ങള്‍ ഇതിനുണ്ട്.കുമ്പളങ്ങ ജൂസാക്കി കുടിക്കാം അല്ലെങ്കിൽ പുഴുങ്ങി കഴിക്കാം തോരനാക്കിയും കഴിക്കാം.കൂടുതൽ ഗുണം ലഭിക്കണം എങ്കിൽ പുഴുങ്ങിയോ ചണ്ടി കളയാതെ ജൂസാക്കിയോ കഴിക്കാം.

ദഹനപ്രശ്‌നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരമാണ് കുമ്പളങ്ങ. ജലം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ എളുപ്പം ദഹിക്കും. നാരുകളടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം, അസിഡിറ്റി, ഗ്യാസ് എന്നിവ അകറ്റും. കാലറി കുറവായതിനാല്‍ പെട്ടെന്ന് ദഹിക്കും.

ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ് കുമ്പളങ്ങ. ചെറിയ അളവില്‍ കുമ്പളങ്ങ കഴിച്ചാല്‍പ്പോലും ഏറെ നേരം വയര്‍ നിറഞ്ഞതായി അനുഭവപ്പെടും. കുമ്പളങ്ങയില്‍ കാലറി കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ ലോ കാര്‍ബോ ഡയറ്റുകള്‍ ഫലപ്രദമാണ്. കൊഴുപ്പ് വളരെ കുറച്ചുമാത്രം അടങ്ങിയതിനാല്‍ ശരീരഭാരം കൂടാതെ സഹായിക്കും.

അനീമിയ പോലുളള പ്രശ്‌നങ്ങള്‍ക്കുളള ഉത്തമപരിഹാരമാണ് കുമ്പളങ്ങ. ഇതില്‍ അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അയണ്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കും. കൂടാതെ രക്തം വര്‍ധിക്കാനും രക്തം ശുദ്ധീകരിക്കാനും ഇവ സഹായിക്കും.

കുമ്പളങ്ങ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുകയും അതുവഴി പ്രമേഹം കുറയ്ക്കുകയും ചെയ്യും.

ദിവസവും കുമ്പളങ്ങ കഴിക്കുന്നത് ശീലമാക്കിയാല്‍ തൈറോയ്ഡിന്റെ സാധ്യതും തൈറോയ്ഡ് രോഗവും ഇല്ലാതാക്കാവുന്നതാണ്.

ദിവസവും കുമ്പളങ്ങ കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ കുമ്പളങ്ങ സഹായിക്കും. രക്തയോട്ടം വര്‍ധിപ്പിക്കാനും രക്തശുദ്ധിയ്ക്കും കുമ്പളങ്ങ ഉത്തമമാണ്.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.

source

Comments are closed.

You have successfully subscribed to the newsletter

There was an error while trying to send your request. Please try again.

Health Santa will use the information you provide on this form to be in touch with you and to provide updates and marketing.